Thursday, January 2, 2014






തമ്മിലെന്ത്....? 



വാക്കുകള്‍ കൊണ്ട് 
പറഞ്ഞു തീര്‍ക്കുവാനാകുമോ.....?
 
നോട്ടം കൊണ്ട് .... സ്പര്‍ശം കൊണ്ട്.... ?
മൗനം  കൊണ്ട്... നോവ്‌ കൊണ്ട് ....?

ഇതുവരെ പ്രണയം 
മുഴുമിച്ചിട്ടുണ്ടാവില്ല. 

പ്രണയം!
മരണംവരേക്കുള്ള 
രഹസ്യ ഉടമ്പടി.

അര്‍ഹതയുള്ള മനസ്സിന്റെ 
പൂക്കാലം തിരഞ്ഞുള്ള പര്യടനം.

കീഴടങ്ങിയും,കീഴടക്കിയും
രണ്ട്  ആകാശങ്ങള്‍ 
അപ്പൂപ്പൻ താടികളാവുന്ന 
പ്രതിഭാസം.

അതുകൊണ്ടുതന്നെയാണ് 
പ്രണയം ഇതുവരെയും 
എന്നെയും നിന്നെയും 
അഹങ്കാരികളാക്കാത്തതും.


ദീപ അജി ജോണ്‍ (സജിരിത) .

2 comments:

  1. അഹങ്കാരികളാക്കാത്ത പ്രണയം.

    ReplyDelete
  2. നല്ല വരികള്‍, ആസ്വദിച്ചു ....ആശംസകള്‍

    ReplyDelete