Thursday, September 22, 2011

 എന്നെ നീ കേള്‍ക്കുക
                                                  
വെള്ളാരം കണ്ണിനീ വെള്ളി വെളിച്ചം 
ഇതെങ്ങനെ കിട്ടിയെന്‍ കൂട്ടുകാരാ...
മിന്നാമിനുങ്ങ് നിനക്ക് തന്നോ 
പ്രാണപ്രിയനായ് കാത്തൊരു
തുള്ളിവെട്ടം......
പൊട്ടു മഞ്ചാടി വിരുന്നു വന്നോ 
നിന്‍ ആത്മാവിന്‍ ആഴത്തിലേക്ക് മെല്ലെ ....
പ്രണയം നിറച്ചു ചുവപ്പിച്ച ഹൃദയം 
നിനക്കായ്‌ കടം തന്നു 
തിരികെ പോയോ .....
കുന്നിക്കുരു ആ കറുത്ത മറുക് 
നിന്‍ കവിളില്‍ മറ്റാരും കാണാതെ 
മറന്നു വച്ചോ ....
നീലകുറിഞ്ഞി നീളെ പൂത്തുവെന്നോ 
ഇനി പൂക്കതിരിക്കില്ല 
എന്നുറപ്പ് തന്നോ .....
കുയിലമ്മ ഇന്ന് കൂട് വച്ചോ 
അതില്‍ കാ കാ കരയുന്ന 
കുഞ്ഞുമുണ്ടോ...
കൌതുകം കടം തന്നോരെന്‍ 
കൂട്ടുകാരാ,
നിന്നെ ഞാനെങ്ങനെ 
പ്രണയിച്ചധീശനാക്കും.
 



 

2 comments:

  1. എന്നുമോര്‍മ്മയില്‍ പ്രണയം പൂക്കുകില്‍ ഒരുനാള്‍ വിസ്മയ കാഴ്ചയൊരുക്കി കാലം നിന്നെ വിരുന്നൂട്ടും.

    ReplyDelete
  2. സുന്ദരമായ പ്രണയം...................കേട്ടു

    ReplyDelete