Monday, August 29, 2011

പ്രിയനാല്‍ തിരുത്തപ്പെട്ടത് ...



വന്‍ പകല്‍ മുഴുവന്‍
കണ്ണുകളില്‍ കൊരുത്തിരുന്നു

പിന്നെ നിശബ്ദം ഊര്‍ന്നിറങ്ങിയത്
അരദപടങ്ങളില്‍ ചെങ്കലകള്‍ വീഴ്ത്താനായിരുന്നു 

കണ്ണാടി കൊതി നോക്കി ഊറ്റം കൊള്ളിച്ച 
ഉയര്‍ച്ച താഴ്ചകളില്‍ കണ്ടത് 
ഇന്ദ്രനീലത്തിളക്കം!

വിയര്‍പ്പിന്‍ മദിപ്പിക്കും പൂന്തിര 
കരയില്‍ കിരീടം വച്ച് മറക്കവേ 
നാഭിക തുരുത്തില്‍ പൂവേല വിരിയിച്ചു 
ഉടമ്പിന്‍ ഉടമ്പടികള്‍ തകര്‍ത്തു  
പടയോട്ടം!!  

സൂചിപഴുതോലുമിടം ബാക്കിയവാതെ 
മുയല്‍ പതുക്കങ്ങളില്‍ നിറമുള്ള നീട്ടുമ്മ
പ്രണയപരപ്പിലെ രതന തുടിപ്പ് 
നാവിലക്കങ്ങളില്‍ നിലവിട്ടുയരവേ 
കാറ്റിന്‍ കനലെരിച്ചിലുകള്‍! 

എരിതീ നീട്ടുന്ന വേഗശ്വാസങ്ങളില്‍
ഉടല്‍ പിണഞ്ഞു മഴവില്‍ മരമായ്‌ 
പൂത്തറകളില്‍ ചായം നിറച്ച് 
ചില്ലകളില്‍ തളിര്‍ വിരിച്ച് 
കൈ കൊരുപ്പുകള്‍ മെല്ലയച്ച് 
കണംകാല്‍ പെരുപ്പില്‍ 
കടിഞ്ഞാണ്‍ മുറുക്കം!

പകര്‍ന്നാട്ട ചൂട്  കഴുത്തില ചേര്‍പ്പഴിച്ചതും 
കവിളത്തു മയില്‍‌പീലി കണ്ണ് തെളിച്ചതും 
അറിയാതെ പൂങ്കുയില്‍ 
താഴ്വര തുമ്പിന്‍ തണുപ്പില്‍  
പതിയെ പറന്നിറങ്ങി 
വീണ്ടും ...
പ്രിയനാല്‍ തിരുത്തുവാന്‍ ! 

1 comment:

  1. പ്രണയമൊരു താമരയത്രേ..
    അതിനു വളരാന്‍ മാത്രമായി കാമമൊരു ചെളിക്കുണ്ടും.
    പ്രിയനാല്‍ തിരുത്തേണ്ടതും ഇത് തന്നെയെന്നു 'ധര്‍മ്മ'വിചാരം.

    ReplyDelete