Sunday, August 28, 2011

കാഴ്ച്ചവട്ടം


                                         കിണര്‍ പറഞ്ഞത്
കാഴ്ച്ചകളെ കുറിച്ചാണ്
എല്ലാം സുന്ദരങ്ങളത്രേ ..

ഞാനെങ്ങനെ വിശ്വസിക്കും !

അയലത്തെ ചിങ്കിടിച്ചേട്ടന്‍
ചത്തു പൊന്തിയത്
ഒരു കിണറ്റിലല്ലേ ..

അതൊരു ചന്തമുള്ള
കാഴ്ച്ചയായിരുന്നില്ലല്ലോ ..

പിന്നേം കിണറു പറയുന്നു
കണ്ട കാഴ്ച്ചകള്‍ സുന്തരമെന്ന്‍ ..

അമ്മായീം മരുമകളും 
നാത്തൂനും അയല്‍ക്കാരും
ദേഷ്യം തീര്‍ക്കാന്‍
എന്റെ പള്ളക്കല്ലേ
തൊട്ടിയെറിഞ്ഞ് ..
വെള്ളം വലിച്ചത് ....

അതും രസമുള്ള
കാഴ്ച്ചയല്ലല്ലോ .. !

കാവതിക്കാക്ക പുറം തിരിഞ്ഞിരുന്ന്‍
വെളുത്ത കഷായം കാഷ്കാഷ്ടിച്ചതും
എന്റെ വായിലേക്കല്ലേ !

എന്തിനധികം ..
ഭ്രാന്തു മൂത്ത വസന്ത ചേച്ചി
എന്നിലേക്കിറങ്ങിയല്ലേ
കുടിച്ചതും
കുളിച്ചതും !!

അടി തെറ്റിവീണൊരു പൂവന്‍
എത്ര രാത്രികള്‍
ഇതിനുള്ളില്‍ കൂകി വെളുപ്പിച്ചു ...

ഇന്നിപ്പോള്‍ ഞാന്‍ അവസാനമായ്
കണ്‍ തുറക്കയാണ് ..

അവരഞ്ചാറു പേരുണ്ട് ..

എന്റെ മേല്‍ ചെമ്മണ്ണു കോരി നിറയ്ക്കുന്നു .. !
പാവങ്ങള്‍ ..
വല്ലാതെ വിയര്‍ക്കുന്നു ..
 തളരുന്നു ..
കുപ്പി വെള്ളം കുടിക്കുന്നു ..

2 comments:

  1. ആഹാ... ഞാന്‍ ഇവിടെയുള്ള എല്ലാ കവിതകളും വായിച്ചു.
    പക്ഷെ, ഇത്രയും ശക്തമായി എനിക്ക് മറ്റൊന്നും അനുഭവപ്പെട്ടില്ല.
    എന്നാലിത്.. മലയാളിയുടെ മാറുന്ന മുഖത്തെ ശക്തമായി പരിഹസിക്കുന്നു,.
    ആശംസകള്‍..!!

    ReplyDelete