Sunday, August 28, 2011

പാലങ്ങള്‍ തകരുന്നു



 തീ പന്തം തിന്നു തിന്നു
ഹൃദയം വീങ്ങി വീര്‍ത്തു 
കനം  വച്ചിരിക്കുന്നു !!!

തീക്കനം തൂങ്ങുന്ന 
വെന്ത ഹൃദന്തവുമായ് 
ഇനി നിന്നരികിലേക്ക് .....

നനവാകുവാന്‍
നിന്റെ ചുറ്റുവട്ടങ്ങളില്‍ മാത്രം 

ഈറന്‍ നിറക്കുന്ന പെരുമഴ!

അന്നാവും  വര്‍ഷമോര്‍ത്തിരുന്ന 
നിന്റെ തൊടിയിലെ 
കള്ളിച്ചെടികള്‍ പൂവിടുന്നതും .

മുള്ളാണി ഞെരുക്കം 
അകം പൊള്ളിക്കുന്നുണ്ടെങ്കിലും 
വാടാമല്ലി  വഴിത്തലവരെ പടര്‍ത്തി 
ഞാന്‍ അഹങ്കരിക്കുന്നുണ്ട് വല്ലാതെ ..

ഒരു കൈച്ചുറ്റിനായ് ഓടിയടുക്കാന്‍ 
എനിക്കും നിനക്കും ഒരു
നൂല്‍പ്പാലം ഉണ്ടെന്നോര്‍ത്ത് 
പക്ഷെ -മുന്നില്‍ എഴുത്തുപലകയില്‍ 
"പാലം തകര്‍ച്ചയില്‍ "
എന്നാണ് ചങ്ങാതി ?


1 comment:

  1. 'വഴി'യതവിടെ'തന്നെ കിടപ്പുണ്ട് ചങ്ങാതി.
    ദൂരമെത്ര താണ്ടിയാലുമത് തിരികെയോടില്ല.
    യാത്രികന് സഞ്ചരിപ്പാനതവിടെയങ്ങനെ
    മാറ്റമേതുമില്ലാതെ മാറ് തുറന്നു നില്‍പ്പുണ്ട്.
    മടക്ക യാത്ര തുടങ്ങുക നീ വിഘ്നങ്ങള്‍ ഭേദിച്ച്:
    നിന്റെ മാത്രം, സ്വന്തമായൊരാരാമാത്തിലേക്ക്.

    ReplyDelete