തീ പന്തം തിന്നു തിന്നു
ഹൃദയം വീങ്ങി വീര്‍ത്തു
കനം വച്ചിരിക്കുന്നു !!!
തീക്കനം തൂങ്ങുന്ന
വെന്ത ഹൃദന്തവുമായ്
ഇനി നിന്നരികിലേക്ക് .....
നനവാകുവാന്‍
നിന്റെ ചുറ്റുവട്ടങ്ങളില്‍ മാത്രം
ഈറന്‍ നിറക്കുന്ന പെരുമഴ!
അന്നാവും വര്‍ഷമോര്‍ത്തിരുന്ന
നിന്റെ തൊടിയിലെ
കള്ളിച്ചെടികള്‍ പൂവിടുന്നതും .
മുള്ളാണി ഞെരുക്കം
അകം പൊള്ളിക്കുന്നുണ്ടെങ്കിലും
വാടാമല്ലി വഴിത്തലവരെ പടര്‍ത്തി
ഞാന്‍ അഹങ്കരിക്കുന്നുണ്ട് വല്ലാതെ ..
ഒരു കൈച്ചുറ്റിനായ് ഓടിയടുക്കാന്‍
എനിക്കും നിനക്കും ഒരു
നൂല്‍പ്പാലം ഉണ്ടെന്നോര്‍ത്ത്
പക്ഷെ -മുന്നില്‍ എഴുത്തുപലകയില്‍
"പാലം തകര്‍ച്ചയില്‍ "
എന്നാണ് ചങ്ങാതി ?
'വഴി'യതവിടെ'തന്നെ കിടപ്പുണ്ട് ചങ്ങാതി.
ReplyDeleteദൂരമെത്ര താണ്ടിയാലുമത് തിരികെയോടില്ല.
യാത്രികന് സഞ്ചരിപ്പാനതവിടെയങ്ങനെ
മാറ്റമേതുമില്ലാതെ മാറ് തുറന്നു നില്‍പ്പുണ്ട്.
മടക്ക യാത്ര തുടങ്ങുക നീ വിഘ്നങ്ങള്‍ ഭേദിച്ച്:
നിന്റെ മാത്രം, സ്വന്തമായൊരാരാമാത്തിലേക്ക്.