Thursday, October 27, 2011

വരുമെന്നോര്‍ത്ത്

ഇനിയെന്ന് കാണുമെന്നോര്‍ത്തു
ഞാന്‍ കൂട്ടിയ
മഞ്ചാടി മണികളും
എണ്ണം തികച്ചു പോയ്‌
ചൊടിയിലെ ചുംബന പാടും
മാഞ്ഞു പോയ്‌
ചിങ്ങവും വന്നുപോയ്‌
കന്നിയും...
നീ അരികത്തണയാന്‍ 
ഞാനും കൊതിച്ചു പോയ്‌
ഒരു തുണ്ട് കാര്‍മേഘക്കീറ് 
ഞാന്‍ വാങ്ങാം
നീ വരുമ്പോള്‍ നിനക്ക്
മഴ പെയ്യിക്കുവാന്‍
ഒരു കുഞ്ഞു സൂര്യനും
ചന്ദ്രനും വാങ്ങാം
നിനക്കായൊരു പകലിനും
നറു നിലാവിനും 
അത്ഭുതങ്ങളെല്ലാം
ഞാനിങ്ങു വാങ്ങാം
ചുമ്മാ
നിന്നെ ഒന്നന്പരപ്പിക്കുവാന്‍
മറക്കാതെ,
ആഴിയും ആകാശവും
ഇന്ന് ഞാന്‍ വാങ്ങാം
നിനക്കെന്‍,
പ്രണയത്തിന്‍ ആഴം
അളന്നീടുവാന്‍...
വെറുതേ......



ദീപ അജി ജോണ്‍ (സജിരിത)

1 comment:

  1. എൻ പ്രണയത്തിൻ ആഴം
    അളക്കുവാനോ നുകരുവാനോ
    നീ വരുമില്ലെന്നെനിക്കറിയാം.
    കാരണം നീ മറ്റൊരാളായിരിക്കുന്നു
    മറ്റൊരുവൾക്കു സ്വന്തമായിരിക്കുന്നു.
    നിന്റെ പ്രണയം തുളുമ്പുന്ന കണ്ണുകളും
    ചിരിക്കുന്ന ചുണ്ടുകളും,നെഞ്ചിടിപ്പും
    അവൾക്കു സ്വന്തം. ..

    ReplyDelete